.

ആലുവ : അദ്വൈദാശ്രമ ഭൂമിയിൽ മസ്ജിദ് അൽ അൻസാർ സംഘടിപ്പിച്ച ഈദ്ഗാഹ് മതസൗഹാർദ്ദ വേദിയായി.

ആലുവ : സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേർ നമസ്കാരത്തിൽ പങ്കെടുത്തു. മസ്ജിദ് അൽ അൻസാർ ഇമാം ടി.കെ.അബ്ദുൽ സലാം നമസ്കാരത്തിന് നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ എം ഓ ജോൺ, ഫാ. പോൾ തേലക്കാട്ട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഈദ് ആശംസകളുമായി ടി.കെ.അബ്ദുൽ സലാം മസ്ജിദ് അൽ അൻസാർ ഇമാം, ഫാ. പോൾ മാടൻ സെന്റ് ഡോമിനിക് ചർച്ച് വികാരി, ജയരാജ്‌ ഭാരതി പി ആർ ഓ സ്വാമി വൈദ്യ ഗുരുകുലം ട്രസ്റ്റ്, പെരുമ്പാവൂർ, വി.ഡി.രാജൻ ഡയറക്ടർ എസ്.എൻ.ഡി.പി യോഗം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | May 3, 2022, 7:07 p.m. | Aluva