.

കിഴക്കമ്പലം : പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ വൈസ്‌മെൻ ഇന്റർനാഷണൽ ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു.

കിഴക്കമ്പലം : പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ വൈസ്‌മെൻ ഇന്റർനാഷണൽ ഡയാലിസിസ് മെഷീൻ സ്ഥാപന ഉദ്‌ഘാടനം ഫാ. ഡേവിസ് ചിറമേൽ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപ ചെയർമാൻ നിർവഹിച്ചു. സ്വിച്ച് ഓൺ കർമം സാജു ചാക്കോ ജീവധാര ഫൌണ്ടേഷൻ ചെയർമാനും വൈസ്‌മെൻ ഇന്റർനാഷണൽ സർവീസ് ഡയറക്ടർ നിർവഹിച്ചു. റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് അധ്യക്ഷനായി. റീജിയണൽ ഡയറക്ടർ ഇലക്ട് ജോർജ് അമ്പാട്ട്, റീജിയണൽ സെക്രട്ടറി ഡോക്ടർ ടെറി തോമസ് ഇടത്തൊട്ടി, ട്രഷറർ സി എ പ്രതീഷ് പോൾ, ക്യാബിനറ്റ് സെക്രട്ടറി ബിനോയ് പൗലോസ്, ഡിസ്ട്രിക്ട് ഗവർണർ കെ ടി പോൾ, ഡിസ്ട്രിക്ട് സെക്രട്ടറി എം പി എലിയാസ്, ക്ലബ് പ്രസിഡന്റ് അജി കുര്യാക്കോസ് , സെക്രട്ടറി മിഥുൻ പോൾ, മിനു കോരത് വൈസ്മെനറ്റ്സ് സെക്രട്ടറി, ട്രഷറർ അലക്സ് വിറ്റി തോമസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിസ്റ്റർ ജോസലിൻ, ഡോക്ടർമാർ, മറ്റു വൈസ്മെൻ ഭരവാഹികളും പങ്കെടുത്തു. പ്രതീഷ് പോൾ, അജി കുര്യാക്കോസ്, ബിനോയ് പൗലോസ്, മിഥുൻ പോൾ, മിനു കോരത്, അലക്സ് വിറ്റി തോമസ് എന്നിവർ കൂടുതൽ വിവരങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ശ്രീനാഥ് മംഗലത്ത്.

LifeKochi Web Desk | May 24, 2022, 8:14 p.m. | Kizhakkambalam