.

ഇടക്കൊച്ചി : ജ്ഞാനോദയം സഭയുടെ ആഭിമുഖ്യത്തിൽ ആയുർവേദ സൗജന്യ മെഡിക്കൽ ക്യാംപ് നടന്നു.

ഇടക്കൊച്ചി : കർക്കിടക മാസത്തിൽ ആരോഗ്യ നിലനിർത്തുന്നതിനും ശാരീരിക അരിഷ്ടതകൾ മാറുന്നതിനും ആയുർവേദത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സൗജന്യ മെഡിക്കൽ ക്യാമ്പും, മരുന്നു വിതരണവും ഇടക്കൊച്ചി ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയും തോപ്പുംപടി ആയുർജനി ആയുർവേദ ഹോസ്പിറ്റൽ ഇടക്കൊച്ചി ബ്രാഞ്ചും ചേർന്ന് ജ്ഞാനോദയം സഭയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് കറുപ്പൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. ജ്ഞാനോദയം സഭ പ്രസിഡൻറ് എ ആർ ശിവജി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, ജ്ഞാനോദയം സഭ സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ, അരുന്ധതി ജ്ഞാനോദയം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ, ഡോ. ജയകൃഷ്ണൻ, ഡോ. ലേഖ ദർശക്, കെ പി ബിനുക്കുട്ടൻ എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ കൗൺസിലർ അഭിലാഷ് തോപ്പിൽ, ജ്ഞാനോദയം സഭ പ്രസിഡൻറ് എ ആർ ശിവജി, സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 12, 2022, 10:06 p.m. | Edakochi