.

എറണാകുളം സെൻട്രൽ : "കൊതുകുവാതിര"; കൊതുക് ബാറ്റ് ഉപയോഗിച്ച് തിരുവാതിര

എറണാകുളം സെൻട്രൽ: കൊതുക് നിർമ്മാർജനത്തിനായി പ്രത്യേക അടിയന്തര കർമപദ്ധതിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭ വനിതാ യു.ഡി.എഫ് കൗൺസിലർമാർ കൊതുക് ബാറ്റ് ഉപയോഗിച്ച് തിരുവാതിര നടത്തി പ്രതിഷേധിച്ചു. കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷനേതാവ് ആൻറണി കുരിത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ്, എം ജി അരിസ്റ്റോട്ടിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 21, 2022, 7:51 p.m. | Ernakulam Central