.

എറണാകുളം നോർത്ത്: 10 രൂപയ്ക്ക് ഊണ്; സമൃദ്ധി@കൊച്ചി പദ്ധതി നടി മഞ്ജു വാരിയർ ഉദ്‌ഘാടനം ചെയ്തു.

എറണാകുളം നോർത്ത്: 10 രൂപയ്ക്ക് കൊച്ചി നഗരത്തിൽ ഉച്ച ഊണ് എവിടെ കിട്ടും? പരമാര റോഡിലെ ജനകീയ ഹോട്ടലിലേക്ക് പോന്നോളു. വിശപ്പ് രഹിത കൊച്ചി എന്ന ആശയം മുന്നിൽ കണ്ടുകൊണ്ട് നഗരസഭയുടെ നേതൃത്വത്തിൽ കേന്ദ്രീകൃത കിച്ചനും ജനകീയ ഹോട്ടലും സംയുക്തമായി നടപ്പിലാക്കുന്ന സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലിൽ 10 രൂപയ്ക്ക് ഉച്ച ഊണ് പദ്ധതി നടി മഞ്ജു വാരിയർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. അനിൽകുമാർ, കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ എന്നിവർ സംസാരിച്ചു. സമൃദ്ധി @കൊച്ചി ജനകീയ ഹോട്ടലിന്റെ വിശേഷങ്ങൾ ജീവനക്കാരികളായ ബിനു സാബു, ഷൈബി എന്നിവർ ലൈഫ് കൊച്ചിയോട് പങ്കുവെക്കുന്നു.

LifeKochi Web Desk | Oct. 9, 2021, 6:48 p.m. | Ernakulam North