.

എറണാകുളം നോർത്ത് : കാഴ്ച ശ്രവണ പരിമിതർക്ക് സംവരണം ഉറപ്പാക്കണം; ഐ എസ് എം റിവാർഡ് ഫൗണ്ടേഷൻ, ഐഎസ്എം ജില്ലാ സമിതി.

എറണാകുളം നോർത്ത് : സർക്കാർ അർദ്ധ സർക്കാർ സഹകരണ മേഖലകളിൽ ശ്രവണ പരിമിതർക്കും കാഴ്ച പരിമിതർക്കും ജോലിസംഭരണം ഉറപ്പാക്കണമെന്ന് ഐഎസ്എം ജില്ലാ സമിതിയും ഭിന്നശേഷി കൂട്ടായ്മയായ റിവാർഡ് ഫൗണ്ടേഷനും കാഴ്ച കേൾവി പരിമിതർക്കായി സംഘടിപ്പിച്ച സംഗമം ആവശ്യപ്പെട്ടു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എച്ച്. ഇ മുഹമ്മദ്‌ ബാബു സേട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് അഫ്സൽ കൊച്ചി അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന സെക്രട്ടറി എം സലാഹുദ്ധീൻ മദനി, ഐ എസ് എം ജില്ലാ സെക്രട്ടറി ഫാരിഷ് കൊച്ചി, ഹംസ ജൈസൽ പരപ്പനങ്ങാടി, സബീർ അമീർ, എം എസ് എം ജില്ലാ പ്രസിഡന്റ്‌ ആസിഫ് ഇസ്ലാഹി, അസ്‌ലം പി എഫ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | April 16, 2023, 12:29 a.m. | Ernakulam North