.

#edakochi

ഇടക്കൊച്ചി: ഫയർ സർവീസ് വിശിഷ്ട സേവാ മെഡലിന് അർഹനായ ടി.വിനു രാജ് ലൈഫ് കൊച്ചിയോട്

അപകടം മുന്നിൽ കണ്ടാൽ മനസ്സിൽ തെളിയുന്ന രൂപമാണ് ഫയർ ഫോഴ്സ്. മുഖ്യ മന്ത്രിയുടെ 2021 ലെ ഫയർ സർവീസ് വിശിഷ്ട സേവ മെഡലിന് അർഹനായത് ഇടക്കൊച്ചി കണ്ണങ്ങാട്ട് സ്വദേശി ടി. വിനു രാജ്. 21 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ഇദ്ദേഹം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഭാഗമായിട്ടുണ്ട്. ഇത്തരം ഒരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് വിനു രാജ്. ഇത്തിത്തറ പരേതനായ തങ്കപ്പൻ്റെയും വിലാസിനിയുടെയും മകനാണ് വിനു രാജ്. ഭാര്യ ദർശന സൗദിയിൽ റോഡിയോളജിസ്റ്റാണ്. മകൾ ശ്രേയ കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. സഹ പ്രവർത്തകരും ബന്ധുക്കളും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

LifeKochi Web Desk | Aug. 12, 2021, 6:01 p.m. | Edakochi