.

ഫോർട്ട്കൊച്ചി: ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അക്ഷരദീപം പ്രതിഭാ പുരസ്കാരം നൽകി അനുമോദിച്ചു.

ഫോർട്ട്കൊച്ചി: നിയോജകമണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കൊച്ചി MLA കെ ജെ മാക്സിയുടെ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ പ്രതിഭ പുരസ്കാരം എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് IAS ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി രൂപത സി ഇ എ ജനറൽ മാനേജർ റവ. ഫാ. ആൻറണി അഞ്ചുതൈക്കൽ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. കെ ജെ മാക്സി MLA അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ ഷീബാലാൽ, ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പ്രിയ പ്രശാന്ത്, കൗൺസിലർമാരായ ബെനഡിക്ട് ഫെർണാണ്ടസ്, ഇസ്മുദിൻ പി എം, സിസ്റ്റർ ആഗ്നസ് ആന്റെണി, സിപിഐഎം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ്, സിഎക്സ് ജോഷ്വാ, പി എ ഖാലിദ്, സേവ്യർ കല്ലുവീട്ടിൽ, ഡെൻസിൽ മെൻഡസ്, ടി എം ഇസ്മായിൽ, സി എസ് ഗിരീഷ്, ബോണി തോമസ്, PTA പ്രസിഡൻറ് കെ ബി സലാം, മട്ടാഞ്ചേരി AEO സുധ എൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 13, 2022, 5:51 p.m. | Fort Kochi