.

ഫോർട്ട്കൊച്ചി : ലഹരി വിരുദ്ധ ക്യാമ്പൈന്റെ തുടർച്ചയായ് വാസ്കോഡഗാമാ സ്ക്വയറിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഫോർട്ട്കൊച്ചി : കൊച്ചി സിറ്റി ജനമൈത്രി പ്രോജക്ടിന്റെ ഭാഗമായ് ഫോർട്ട്കൊച്ചി പോലീസിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായ് നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ തുടർച്ചയായ് വാസ്കോഡഗാമാ സ്ക്വയറിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു, 26-ാം ഡിവിഷൻ കൗൺസിലറും കൊച്ചി കോർപറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ ഷീബാ ലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മട്ടാഞ്ചേരി അസി. കമ്മീഷ്ണർ വി.ജി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു, മാധ്യമ പ്രവർത്തകൻ K.B സലാം, എഡ്രാക്ക് മേഖലാ സെക്രട്ടറി KP മെട്രോക്സ്, ജനമൈത്രി സുരക്ഷാ സമിതി അംഗം P A ലൂയിസ്, ഫോർട്ട് കൊച്ചി ഫിറ്റ്നസ്സ് പാർക്ക് സെക്രട്ടറി അഷ്റഫ്, ഫോർട്ട് കൊച്ചി സബ്ബ് ഇൻസ്പെക്ടർ മധു P C എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 4, 2022, 9:34 p.m. | Fort Kochi