.

ഫോർട്ട് കൊച്ചി: കൊതുകു പിടുത്ത മത്സരം; 116 കൊതുകിനെ പിടിച്ചയാൾക്ക് 1-ാം സമ്മാനം

ഫോർട്ട് കൊച്ചി: കൊതുകുശല്യത്തിൽ പ്രതിഷേധിച്ച് കൊച്ചി നഗരസഭ സോണൽ ഓഫീസിനകത്ത് കയറി കൊതുക് പിടുത്ത മത്സരം സംഘടിപ്പിച്ച് മഹാത്മാ സാംസ്ക്കാരിക വേദി പ്രവർത്തകർ.15 മിനിറ്റ് സമയമായിരുന്നു മത്സരത്തിന് സംഘാടകർ അനുവദിച്ചത്. 116 കൊതുകുകളെ പിടിച്ച് ആർ.ബഷീർ ഒന്നാം സമ്മാനമായ ഇലട്രിക് മോസ്കിറ്റാേ ബാറ്റിന് അർഹനായി. 101 കൊതുകുമായി സംജാത് ബഷീർ രണ്ടാം സ്ഥാനം നേടി കൊതുകുവല സമ്മാനമായി കരസ്ഥമാക്കി. ആർ. രവികുമാർ 76 കൊതുകുകളെ പിടിച്ച് മൂന്നാം സമ്മാനമായ ഒരു പാക്കറ്റ് കൊതുകുതിരി നേടി. കഴിഞ്ഞ 2 വർഷങ്ങളായി നഗരസഭയുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല എന്നാണ് ആരോപണം. മത്സരം സാമൂഹിക പ്രവർത്തകൻ റഫീഖ് ഉസ്മാൻ സേട്ട് ഉദ്ഘാടനം ചെയ്തു. മഹാത്മാ സാംസ്ക്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത്, എം.എം.സലീം , പി.എ ഷംസു ,സുജിത്ത് മോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബലോ. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 21, 2022, 8:03 p.m. | Fort Kochi