.

ഫോർട്ട്കൊച്ചി : സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപവത്കരിച്ച "നിർഭയം" മൊബൈൽ ആപ്പിന്റെ പ്രമോഷൻ പ്രോഗ്രാം അസിസ്റ്റൻ്റ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ഫോർട്ട്കൊച്ചി : സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള പോലീസ് രൂപവത്കരിച്ച "നിർഭയം" മൊബൈൽ ആപ്ലിക്കേഷൻ സിറ്റിയിലെ ഒരു ലക്ഷം സ്ത്രീകളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് കൊച്ചി സിറ്റി പോലീസ് സംഘടിപ്പിച്ച പ്രമോഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ഫോർട്ട്കൊച്ചി പോലീസ്സ്റ്റേഷൻ പരിധിയിലെ കമ്മാലക്കടവ് ജംങ്ങ്ഷനിൽ വച്ച് നടന്ന പ്രമോഷൻ പ്രോഗ്രാം അസിസ്റ്റൻ്റ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 26-ാം ഡിവിഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ ഷീബാ ലാൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ താരം വിനയ് ഫോർട്ട് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഫോർട്ട്കൊച്ചി SHO മനു. വി. നായർ സ്വാഗതവും SI സന്തോഷ് മോൻ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 12, 2022, 10:05 p.m. | Fort Kochi