.

ഫോർട്ട് കൊച്ചി : കൊച്ചിൻ വികസന വേദിയുടെ പത്താം വാർഷികാഘോഷവും ഗാന സന്ധ്യയും നടന്നു.

ഫോർട്ട് കൊച്ചി : ചടങ്ങുകൾ എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്ദു ജ്യോതിഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ലാൽ, കൗൺസിലർ എം ഹബീബുള്ള, ബി ഇക്ബാൽ ഓർഗനൈസർ കൊച്ചിൻ വികസനവേദി, കെ ബി ഹനീഫ്, പെട്രീഷ്യ ബോസ്ക്കോ, കെ ബി ജബ്ബാർ, ബി യു ഫൈസൽ, ജ്യോതിഷ് രവീന്ദ്രൻ, കെ ബി സലാം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഗായിക മെഹത്താബ് അസീം, ബാലതാരം അൽദീൻ, പെട്രീഷ്യ ബോസ്ക്കോ എന്നിവരെ ആദരിച്ചു. തുടർന്ന് കൊച്ചിൻ ബീറ്റ്സിന്റെ ഗാന സന്ധ്യയും അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 18, 2023, 12:25 a.m. | Fort Kochi