.

ഫോർട്ട് കൊച്ചി : വൈപ്പിൻ - ഫോർട്ടുകൊച്ചി കരകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന 2 റോ-റോ വെസലുകളും കട്ടപ്പുറത്തായതോടെ കഴിഞ്ഞ 5 ദിവസങ്ങളായി നാട്ടുകാർ ദുരിതത്തിലാണ്.

ഫോർട്ട് കൊച്ചി : ഒരു വെസൽ യന്ത്രതകരാറിലായി 5 മാസം പിന്നിട്ടിട്ടും ഇത് വരെ തകരാറ് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് രണ്ടാമത്തെ വെസലും തകരാറിലായിരിക്കുന്നത്. കടുത്ത യാത്ര ദുരിതം നേരിടുമ്പോഴും അധികൃതർ പുലർത്തുന്ന അനങ്ങാപാറ നയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കൺവീനർ എ. ജലാൽ ഫോർട്ടുകൊച്ചി ജെട്ടിയിൽ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങി. അരവിന്ദ് ചെന്നൈ സ്വദേശി, ആഗ്നസ് പ്രദേശവാസി, ഐഷ കച്ചവടക്കാരി, സിദ്ദിഖ് മട്ടാഞ്ചേരി പ്രദേശവാസി എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 17, 2023, 11:45 p.m. | Fort Kochi