.

ഇലഞ്ഞി : പെരുമ്പടവം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം നടന്നു.

ഇലഞ്ഞി : പെരുമ്പടവം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഫാ. പി യൂ കുര്യാക്കോസ് പോത്താറയിൽ അച്ഛന്റെ അദ്ധ്യക്ഷതയിൽ പരിപാടികൾ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ജോസഫ് ഉത്‌ഘാടനം ചെയ്തു. എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കും , എറണാകുളം ജില്ലയിൽ യൂ പി വിഭാഗത്തിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുത്ത വായനാ മത്സരത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയ കുട്ടിക്കും പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ശ്രീനാഥ് എസ് സ്വാഗതം ആശംസിച്ചു . ഇലഞ്ഞി ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർമാരായ സുജിത സദൻ , സന്തോഷ് കോരപ്പിള്ള , മുളക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ ആർ സജീവൻ , പെരുമ്പടവം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ കെ ശശി, വയോജനവേദി പ്രസിഡന്റ് സി വി രവീന്ദ്രൻ , കുറവിലങ്ങാട് കോളേജ് മുൻ മലയാളം വിഭാഗം മേധാവി ഡോ. എം വി മാത്യു എന്നിവർ ചടങ്ങിൽ യോഗത്തിന് ആശംസകൾ നേർന്നു. ലൈബ്രറി കമ്മിറ്റി അംഗം വി ആർ അനിൽ കുമാർ യോഗത്തിനു കൃതജ്ഞത രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ്.

LifeKochi Web Desk | July 4, 2022, 12:15 a.m. | Elanji