.

ഇലഞ്ഞി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇലഞ്ഞി യൂണിറ്റിന്റെ കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും നടന്നു.

ഇലഞ്ഞി : പെൻഷൻ ഭവനിൽ വെച്ചു യൂണിറ്റ് പ്രസിഡന്റ് കെ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യൊഗം കെ എസ് എസ് പി യൂ ജില്ലാ ജോയിന്റ് സെക്രട്ടറി സി ടി ഉലഹന്നാൻ ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ പുതിയതായി ചേരുന്നവരെ കെ എസ് എസ് പി യൂ പിറവം ബ്ലോക്ക് പ്രസിഡന്റ് വി പി വർഗീസ് സ്വീകരിച്ചു. ചടങ്ങിൽ അന്താരാഷ്ട്ര തലത്തിൽ നടന്ന യോഗാ മത്സരത്തിൽ മുന്നാം സ്ഥാനം നേടിയ ഷെറിൻ ബെന്നിക്ക് ബ്ലോക്ക് സെക്രട്ടറി കെ എം തോമസ് ഉപഹാരം നൽകി. ഇലഞ്ഞി യൂണിറ്റ് സെക്രട്ടറി ടി പി കുര്യൻ സ്വാഗതം പറഞ്ഞു. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ മുൻ അധ്യാപകൻ എൻ വി കുര്യൻ , കുറവിലങ്ങാട് കോളജ് മുൻ മലയാളം വിഭാഗം മേധാവി ഡോ. വി എം മാത്യു, എന്നിവർ എന്നിവർ കവിതകൾ ആലപിച്ചു. യൂണിറ്റ് ട്രെഷറർ കെ കെ വിജയകുമാർ കൃതജ്ഞത രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ്.

LifeKochi Web Desk | July 4, 2022, 4:14 p.m. | Elanji