NEWS
.
കടുങ്ങല്ലൂർ: മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ ഖാദർ (ചമയം അബ്ദു) അന്തരിച്ചു.
കടുങ്ങല്ലൂർ: ആലുവ കയന്റിക്കര പതുവന വീട്ടിൽ പരേതനായ അബ്ദുള്ള ഹാജിയുടെ മകനും കടുങ്ങലൂർ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന അബ്ദുൽ ഖാദർ (ചമയം അബ്ദു) (69) അന്തരിച്ചു. ഭാര്യ:- മുനീറ, മക്കൾ:- അലി മുഹ്സിൻ (ബിസിനസ് ), അബ്ദുള്ള സയനി (ദുബായ് ), മറിയം(ഹെഡ്ജ് ബിസിനസ് സ്കൂൾ), മരുമകൾ:- ആദില. എം എൽ എ അൻവർ സാദത്ത്, കെപിസിസി സെക്രട്ടറി അബ്ദുൽ മുത്തലിബ് , പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, തുടങ്ങി വിവിധ മത രാഷ്ട്രീയ നേതാക്കൾ വീട് സന്ദർശിച്ചു കബറടക്കം എലൂക്കര തെക്കേ ജുമാ മസ്ജിദിൽ 11.30 ന് നടന്നു. പരേതന് ലൈഫ് കൊച്ചിയുടെ ആദരാജ്ഞലികൾ....
LifeKochi Web Desk | Oct. 30, 2021, 7:08 p.m. | Kadungalloor