.

കളമശ്ശേരി : ആർട്സ്, കൾച്ചർ ആൻഡ് തിയറ്റർ (ACT) കേരള സർഗോത്സവ് 2023 സംഘടിപ്പിച്ചു.

കളമശ്ശേരി : അസ്സീസിയ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി പദ്മശ്രീ ഭരത് ബാലചന്ദ്രമേനോൻ ഉദ്‌ഘാടനം ചെയ്തു. ACT ചെയർമാൻ ജോഷി ജോർജ് അധ്യക്ഷനായിരുന്ന പരിപാടിയിൽ ജലീൽ താനത്ത് ജനറൽ സെക്രട്ടറി ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ പ്രശസ്‌ത സംഗീത സംവിധായകൻ ബിജിബാൽ മുഖ്യാതിഥിയായിരുന്നു. ഹരിശ്രീ പ്രവീൺ ഡബ്ബിങ് / മിമിക്രി ആർട്ടിസ്റ്റ് ചടങ്ങിൽ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ജോഷി ജോർജ് ചെയർമാൻ ACT കേരള , ജലീൽ താനത്ത് ACT ജനറൽ സെക്രട്ടറി, PA അബ്ദുൽ അസീസ് ഡയറക്ടർ അസിസിയ ഓർഗാനിക് ഫുഡ്, എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. ACT കേരളയുടെ കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാ പ്രകടനകൾ ചടങ്ങിന് മാറ്റ് കൂട്ടി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Feb. 21, 2023, 12:02 a.m. | Kalamassery