.

കലൂർ: പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ കെപിസിസി മൈനോറിറ്റി സെൽ പ്രതിഷേധ സംഗമം നടത്തി

കലൂർ: കെപിസിസി മൈനോറിറ്റി സെൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധ സംഗമം നടത്തി. എ ഐ സി സി മൈനോറിറ്റി സെൽ അഖിലേന്ത്യാ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ കെപിസിസി മൈനോറിറ്റി സെൽ ജില്ലാ ചെയർമാൻ ലാൽബെർട്ട് ചെട്ടിയാംകുടി അധ്യക്ഷത വഹിച്ചു. കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.എം. അമീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മാർക്കോസ് എബ്രഹാം, പി.എ. ഡീൻസ്, ജില്ലാ ഭാരവാഹികളായ എം.എം.ഷാജഹാൻ, മജീദ് എളമന, നജീബ് താമരക്കുളം, ടി.ബി റഷീദ് എൽദോ കുറുപ്പുംപടി, സിയാദ് പള്ളുരുത്തി, ജയ് മോൻ തോട്ടുപുറം, തോമസ് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Oct. 7, 2021, 9:32 p.m. | Kaloor