.

കാഞ്ഞൂർ : DYFI യുടെ "ഫ്രീഡം സ്ട്രീറ്റ്"ന്റെ പ്രചരണ ജാഥ കാലടിയിൽ നിന്നും കൈപ്ര ശാന്തിനഗർ വരെ നടന്നു.

കാഞ്ഞൂർ : എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം ?? എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഓഗസ്റ്റ് 15 ന് എറണാകുളത്ത് നടക്കുന്ന "ഫ്രീഡം സ്ട്രീറ്റ്" പരിപാടിയുടെ പ്രചരണാർത്ഥം DYFI കാഞ്ഞൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ നിന്നും കൈപ്ര ശാന്തിനഗർ വരെ പ്രചരണ വാഹന ജാഥയും പൊതുസമ്മേളനവും നടത്തി. DYFI സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. CPIM കാഞ്ഞൂർ ലോക്കൽ സെക്രട്ടറി KP ബിനോയ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. രഞ്ചിത്ത് കെ ദേവൻ DYFI കാഞ്ഞൂർ മേഖല സെക്രട്ടറി, അനൂപ് DYFI മേഖല പ്രസിഡന്റ് കാഞ്ഞൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Aug. 12, 2022, 10:24 p.m. | Kanjoor