NEWS
.
കരുമാല്ലൂർ: പഞ്ചായത്തിലെ ആശാവർക്കർമാരെ അഭിനന്ദിച്ചു.
കരുമാല്ലൂർ: ഇന്ത്യയിലെ ആശാവർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിച്ചു. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ മുന്നണി പോരാളികളാണ് ഇവരെന്ന് അഭിനന്ദിക്കുകയും ചെയ്തു. കരുമാല്ലൂർ പഞ്ചായത്തിലെ ആശാവർക്കർമാരെ പഞ്ചായത്ത് വൈസ് പ്രസി.ജോർജ്ജ് മേനാച്ചേരിയും പ്രതിപക്ഷ നേതാവ് എ എം അലി , റംല ലത്തീഫ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മീറ്റി ചെയർപേഴ്സൺ എന്നിവർ അഭിനന്ദിച്ചു. ജിഷ മനോജ് ആശാവർക്കർ ലീഡർ, റഷീദ മുഹമ്മദാലി ആശാവർക്കർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.
LifeKochi Web Desk | May 24, 2022, 8:17 p.m. | Karumalloor