.

കൂത്താട്ടുകുളം : പാലക്കുഴ സ്കൂളിന്റെ വികസനത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ കൈത്താങ്ങ്

കൂത്താട്ടുകുളം: പാലക്കുഴ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ സമഗ്ര വികസനത്തിന് പൂർവ വിദ്യാർത്ഥികൾ പിന്തുണ നല്കും. 1971 എസ്.എസ്.എൽ.സി. ബാച്ചു മുതൽ 2014 ബാച്ച് വരെയുള്ള പൂർവ്വ വിദ്യാർത്ഥിപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ ചേർന്ന യോഗത്തിലാണ് ഭൗതികവും അക്കാദമികവുമായ പ്രവർത്തനങ്ങളിൽ സഹായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാൻ തീരുമാനമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലീസ് ഷാജു, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിബി സാബു, കെ.ജെ. മാണിക്കുഞ്ഞ്, പ്രധാന അധ്യാപകന്റെ ചുമല വഹിക്കുന്ന ഓ.എം.ഷാജി, ടോണി പീറ്റർ, അഭിലാഷ് , പൂർവ വിദ്യാർത്ഥി പ്രതിനിധികളായ എൻ.സി. വിജയകുമാർ, ജോഷി, ദീപക് എസ്, അരുൺ പി. മോഹൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | May 24, 2022, 7:12 p.m. | Palakuzha