.

കൂത്താട്ടുകുളം : ആതിഥേയർക്ക് മാതൃകയായി അതിഥി തൊഴിലാളികൾ..കിഴകൊമ്പ് വളപ്പിലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലം കാണാം.

കൂത്താട്ടുകുളം : താമസിക്കുന്ന സ്ഥലത്തിന് ചുറ്റും പൂന്തോട്ടങ്ങൾ ഒരുക്കിയും, വാഴ കൃഷി നടത്തിയും വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന അതിഥി തൊഴിലാളികൾക്ക് അഭിനന്ദനവുമായി നഗര സഭ ചെയർമാൻ വിജയ ശിവനും വാർഡ് കൗൺസിലർ സണ്ണി കുര്യാക്കോസും. തങ്ങൾക്കു കിട്ടുന്ന ഇടവേളകളിലും, പണി ഇല്ലാത്ത ദിവസങ്ങളിലും കിട്ടുന്ന സമയം വിനിയോഗിച്ചാണ് വീടിനു ചുറ്റും പൂന്തോട്ടമൊരുക്കാൻ സാധിച്ചതെന്ന് അതിഥി തൊഴിലാളികളായ അനൂപും ചിൻമോനും ലൈഫ്കൊച്ചിയോട് പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 26, 2022, 4:05 p.m. | Koothattukulam