.

കൂത്താട്ടുകുളം : മംഗലത്തുതാഴം ചൈതന്യ നഗർ കുടിവെള്ള സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചൈതന്യ നഗർ കുടിവെള്ള സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. സൊസൈറ്റിയുടെ സെക്രട്ടറി വി ആർ സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സൊസൈറ്റി പ്രസിഡൻറ് ടി കെ വിമലാക്ഷൻ സ്വാഗതം ആശംസിച്ചു. മംഗലത്തുതാഴം സൗത്ത് ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ബോബൻ വർഗീസ് ദേശീയ പതാക ഉയർത്തി. എ കെ ദേവദാസ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ കുടിവെള്ള സൊസൈറ്റിയുടെ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 13, 2022, 4:19 p.m. | Koothattukulam