.

കൂത്താട്ടുകുളം : ട്രോഫികൾ, മൊമെന്റോകൾ എന്നിവയുടെ വിപുലമായ ശേഖരവുമായി സ്പോർട്ടി സ്പോർട്സിന്റെ നവീകരിച്ച ഷോ റൂം പ്രവർത്തനം ആരംഭിച്ചു.

കൂത്താട്ടുകുളം : അശ്വതി ജംഗ്ഷനിൽ വർഷങ്ങളായിപ്രവർത്തിച്ചു വരുന്ന സ്പോർട്ടി സ്പോർട്സ് ആണ് ട്രോഫികൾ, മൊമെന്റോകൾ എന്നിവയുടെ വിപുലമായ ശേഖരം ഉൾപ്പെടുത്തി നവീകരിച്ച ഷോ റൂം പ്രവർത്തനം തുടങ്ങിയത്. ഷോറൂം ഉദ്ഘാടനം മുൻ എം എൽ എ എം ജെ ജേക്കബ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, സ്ഥാപന ഉടമ ബിജോ പൗലോസ് എന്നിവർ സംസാരിച്ചു. അംബിക രാജേന്ദ്രൻ, പ്രിൻസ് പോൾ ജോൺ, സണ്ണി കുര്യാക്കോസ്, ഫാ : പോൾ തോമസ് പീച്ചിയിൽ, കല രാജു, റോബിൻ ജോൺ, മർക്കോസ് ജോയി, ബസന്ത് മാത്യു, ബിനീഷ് കെ തുളസിദാസ്, ഫെബീഷ് ജോർജ്, പി പി ജോണി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 8, 2022, 5:11 p.m. | Koothattukulam