.

കൂത്താട്ടുകുളം :സ്കൂളിലെ 960 കുട്ടികളുടെ കൈയെഴുത്തുമാസികകളുടെ പ്രകാശനം ശ്രദ്ധേയമായി

കൂത്താട്ടുകുളം : ഗവൺമെ​ന്റ് യു.പി സ്കൂളിലെ 960 കുട്ടികൾ രൂപപ്പെടുത്തിയ 960 മാസികകൾ പുറത്തിറക്കി. മഞ്ചാടി, മയിൽപ്പീലി, പൂമ്പാറ്റ, അക്ഷരച്ചെപ്പ്, ഗുൽമോഹർ,തൂലിക ,കഥ പറയുമ്പോൾ നക്ഷത്രക്കൂടാരം തുടങ്ങി നൂറുകണക്കിന് വ്യത്യസ്ത പേരുകളിലും പുറംചട്ടകളിലുമാണ് മാസികകൾ. സാഹിത്യ പ്രവർത്തകൻ സുധീർ എടമന പുസ്തകങ്ങൾ പ്രകാശനം ചെയ്തു. നഗരസഭാധ്യക്ഷ വിജയ ശിവൻ മാസികകൾ ഏറ്റുവാങ്ങി. പി.ടി.എ വൈസ്പ്രസിഡൻ്റ് മനോജ് നാരായണൻ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി, കൗൺസിലർ പി.ആർ സന്ധ്യ, ഹെഡ്മിസ്ട്രസ് ആർ.വത്സലാ ദേവി, ജോമോൻ കുര്യാക്കോസ്, കെ.വി ബാലചന്ദ്രൻ ,സി.പി രാജശേഖരൻ, ഹണി റെജി, ടെയ്നർ എൻ.ജയശ്രി, ടി.വി മായ, എലിസബത്ത് പോൾ, കൺവീനർ സി.എച്ച് ജയശ്രീ, തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 15, 2022, 4:03 p.m. | Koothattukulam