.

കൂത്താട്ടുകുളം : മംഗലത്തു താഴം - പെരും കുറ്റി പി ഡബ്ലിയു ഡി റോഡ് നിർമ്മാണത്തിൽവ്യാപകമായ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിറോഡ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തി.

കൂത്താട്ടുകുളം : മംഗലത്തു താഴം - പെരുംകുറ്റി പി ഡബ്ലിയു ഡി റോഡ് നിർമ്മാണത്തിൽവ്യാപകമായ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിറോഡ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനേഷ് വൻ നിലത്തിന്റെ അധ്യക്ഷതയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബി എം ബി സി റോഡ് നിർമ്മാണത്തിലെ ആദ്യ ഘട്ട പ്രവർത്തനം പൂർത്തിയായി ഒരു മാസം പോലും ആകുന്നതിനു മുൻപേ റോഡിൽ പല ഭാഗത്തും കുഴികൾ രൂപപ്പെട്ടു. ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് പലപ്പോഴും പ്രവൃത്തി നടന്നത് . കൗൺസിലർമാരായ ബോബൻ വർഗീസ്, ഭാസ്കരൻ പി സി , ജിജോ ടി ബേബി, റോയ് ഇരട്ടയാനി , ജോമി മാത്യു, അമൽ സജീവൻ സുമേഷ് ഗോപി , ബേബി എം യു, ജിൻസ് പൈറ്റക്കുളം, പ്രകാശ് ഭാസ്കർ , അനീഷ് മാത്യു, അജു ചെറിയാൻ,അജീഷ് കെ ജോയി, റാഫേൽ വൻ നിലം എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | May 25, 2022, 5:32 p.m. | Koothattukulam