.

കൂവപ്പടി : കർഷകരുടെ ശ്രദ്ധക്ക് - കൂവപ്പടി കൃഷി ഓഫീസറുടെ അറിയിപ്പ്.

കൂവപ്പടി : കൃഷിഭവൻ പരിധിയിൽ വരുന്ന പി എം കിസാൻ ഗുണഭോക്താക്കൾ തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനായി അക്ഷയ, ജന സേവന കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ സ്ഥല വിവരങ്ങളും, E-KYC യും നൽകി 21/06/2022 നു മുൻപായി പുതുക്കേണ്ടതാണെന്നും, അല്ലാത്ത പക്ഷം ഈ ആനുകൂല്യം തുടർന്ന് ലഭിക്കുന്നതല്ലെന്നും കൂവപ്പടി കൃഷി ഓഫീസർ അറിയിച്ചു. മേൽ പറഞ്ഞ കേന്ദ്രങ്ങൾ കൂടാതെ 20,21 തിയതികളിലായി കൂവപ്പടി കൃഷിഭവനിൽ ഇതിനായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും ഈ അവസരം നഷ്ടപ്പെടാതെ ഉപയോഗപ്പെടുത്തണമെന്നും കൃഷി ഓഫീസർ അറിയിച്ചു. കരം തീർത്ത രസീത്, അധാർ കാർഡ്, റേഷൻ കാർഡ്, ഒ ടി പി ലഭിക്കുന്ന ഫോൺ നമ്പർ എന്നീ രേഖകൾ ഇതിനായി കൊണ്ടുവരേണ്ടതാണ്. കൂവപ്പടി കൃഷി ഓഫീസർ അശ്വതി എസ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | June 18, 2022, 4:40 p.m. | Koovappady