.

കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം പട്ടണത്തിൽ കരോൾ റാലി സംഘടിപ്പിച്ചു.

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം പട്ടണത്തിൽ കരോൾ റാലി സംഘടിപ്പിച്ചു. തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയിൽ എത്തി തിരികെ ചെറിയ പള്ളിയിൽ സമാപിച്ചു. ആൻ്റണി ജോൺ എം എൽ എ കരോൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സഹവികാരിമാരായ ഫാദർ എൽദോസ് കാക്കനാട്ട്, ഫാദർ ബിജു അരീക്കൽ, ഫാദർ ബേസിൽ, ഫാദർ എൽദോസ് കുമ്മംകോട്ടിൽ, ട്രസ്റ്റിമാരായ ബിനോയി മണ്ണഞ്ചേരി, സി ഐ ബേബി, മുൻസിപ്പൽ കൗൺസിലർമാരായ എ ജി ജോർജ്, കെ വി തോമസ്, ലിസി ജോസ്, ഇ കെ സേവ്യർ, ബാബു പോൾ തുടങ്ങിയവർ പങ്കെടുത്തു. റാലിയിൽ നൂറു കണക്കിന് ക്രിസ്തുമസ് പാപ്പമാരും പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും നാട്ടുകാരും വിശ്വാസികളും പങ്കെടുത്തു. ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ, മുൻസിപ്പൽ കൗൺസിലർമാരായ എ ജി ജോർജ്, ലിസി ജോസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Dec. 23, 2021, 3:26 p.m. | Kothamangalam