.

കോതമംഗലം: കലാഭവൻ മണി സൗഹൃദ കൂട്ടായ്മ കോതമംഗലത്ത് തുടക്കമായി.

കോതമംഗലം: കലാഭവൻ മണി സൗഹൃദ കൂട്ടായ്മ കോതമംഗലത്ത് തുടക്കമായി.കോതമംഗലം, മൂവാറ്റുപുഴ , പെരുമ്പാവൂർ എന്നിവിടങ്ങളിലെ കലാഭവൻമണി ആരാധകരായ കലാകാരന്മാരെ അണിനിരത്തി അഭിലാഷ് ആട്ടായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയാണ് കലാഭവൻമണി സൗഹൃദക്കൂട്ടായ്മ. ഈ വരുന്ന മാർച്ച് മാസം ആറാം തീയതി കലാഭവൻ മണി ആറാമത് ചരമവാർഷികദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും കലാപ്രകടനങ്ങളും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. അഭിലാഷ് ആട്ടായം, അമ്പിളി പൈങ്ങോട്ടൂർ ,ജിനു കടവൂർ , അമ്മു കീഴില്ലം , ജോർജ്ജ് കുട്ടി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Dec. 31, 2021, 10:53 p.m. | Kothamangalam