.

കുമ്പളങ്ങി: ജോർജ് കൊല്ലശ്ശാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നാടക രചിയിതാവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ ജോസഫ് പൊള്ളയിലിനെ ആദരിച്ചു

കുമ്പളങ്ങി: ജോർജ് കൊല്ലശ്ശാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നാടക രചിയിതാവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ ജോസഫ് പൊള്ളയിലിനെ ആദരിച്ചു കുമ്പളങ്ങി: ജോർജ് കൊല്ലശ്ശാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നാടക രചിയിതാവും നാൽപ്പതു വർഷത്തിലേറെ കാലം കൊച്ചി രൂപത മതബോധന അധ്യാപകനും, കൈ എഴുത്തിലൂടെ സമ്പൂർണ്ണ ബൈബിൾ രചിയിതാവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ ജോസഫ് പൊള്ളയിലിന് പുരസ്ക്കാരം നൽകി ആദരിച്ചു. യു.ഡി.എഫ്. ചെയർമാൻ ജോൺ പഴേരി അദ്ധ്യക്ഷത വഹിച്ചു. ജോർജ് കൊല്ലശ്ശാണി ഫൗണ്ടേഷൻ വൈ. പ്രസി. നെൽസൻ കോച്ചേരി, പഞ്ചായത്ത് മെമ്പർമാരായ സൂസൻ ജോസഫ്, ജോസി വേലിക്കകത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴസൺ മെറ്റിൽഡ മൈക്കിൾ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കെ.സി. ജോസഫ്, എ. കെ. വേലായുധൻ, കെ. ജി. പൊന്നൻ, ലിൻസൻ കടുങ്ങാംപറമ്പിൽ ,ആൻ്റണി ആലുംപറമ്പിൽ, ജോസഫ് കണ്ണി കാട്ടു , സിജി സ്ററിഫൻ, നിക്സൻ പൊള്ളയിൽ എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | Sept. 26, 2021, 11:11 p.m. | Kumbalangy