.

കുമ്പളങ്ങി: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വാഹന പ്രചരണ ജാഥ നടത്തി.

കുമ്പളങ്ങി: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കൊച്ചി താലൂക്ക് കുടുംബ സംഗമത്തിൻറെ പ്രചരണാർത്ഥം നടത്തിയ വാഹന പ്രചരണ ജാഥ കുമ്പളങ്ങിയിൽ ഇല്ലിക്കൽ ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി അംഗം പി എ താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മേഖലാ പ്രസിഡണ്ട് അനീഷ് അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി വി ടി അഭയൻ സ്വാഗതമാശംസിച്ചു . ബേസിൽ പുത്തൻവീട്ടിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുമ്പളങ്ങി പഞ്ചായത്ത്, ജില്ലാ കമ്മിറ്റി അംഗം ടി കെ എസ് സതീശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗവും സംഘടനാ പ്രവർത്തകനുമായ ജേക്കബ് ബെയ്സിൽ നന്ദി അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 4, 2022, 7:06 p.m. | Kumbalangy