.

കുമ്പളങ്ങി : വ്യവസായ വാണിജ്യ വകുപ്പ് കൊച്ചി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ സ്വയംതൊഴിൽ സംരംഭകർക്കായി വിവിധ ബാങ്കുകളുടെ ലോൺ സബ്സിഡി മേള സംഘടിപ്പിച്ചു.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എ.സഗീർ അധ്യക്ഷത വഹിച്ചു വാണിജ്യ വ്യവസായ വകുപ്പ് ഓഫീസർ പ്രിയ മോൾ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു തോമസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജേക്കബ് ബെയ്സിൽ, ജാസ്മിൻ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ പി വി ആൻറണി, റീത്താ പീറ്റർ, ജോസ് ജിബിൻ, അഡ്വ. മേരി ഹർഷ, വി എക്സ് ജോസഫ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 13, 2022, 1:04 a.m. | Kumbalangy