NEWS
.
കുമ്പളങ്ങി: മഹിള കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡൻ്റ് ജയ്നി ജോണി അന്തരിച്ചു.
കുമ്പളങ്ങി: മഹിള കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡൻ്റ് ജയ്നി ജോണി (55 ) അന്തരിച്ചു. വർഷങ്ങളായി കുമ്പളങ്ങി മണ്ഡലം വനിത കോൺഗ്രസിൻ്റ പ്രസിഡൻ്റാണ്. രാഷ്ട്രിയ പ്രവർത്തനത്തിന് ഒപ്പം സാമൂഹിക സേവനത്തിലും ജെയ്നി ജോണി മുൻപന്തിയിൽ ആയിരുന്നു. കുമ്പളങ്ങിയിൽ ആശ പ്രവർത്തകയായും, സി.ഡി.എസ്. വർക്കറായും സേവനം അനുഷ്ഠിക്കുകയായിരുന്നു. ഭർത്താവ്: ജോണി മണ്ണാളി, മക്കൾ: സുനിൽ ജോർജ് ജോണി, സുജിത്ത് ലാൽ ജോണി. സംസ്കാരം ഇന്ന് രാവിലെ നടന്നു. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലീജ തോമസ് ബാബു, കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ.സഗീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജോസഫ് മാർട്ടിൻ, വാർഡ് മെമ്പർ ജാസ്മിൻ രാജേഷ് ആദരാജ്ഞലികൾ അർപ്പിച്ചു. പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ....
LifeKochi Web Desk | Aug. 26, 2021, 4:12 p.m. | Kumbalangy