.

മഞ്ഞപ്ര : കാർഷീക വിഭവങ്ങളുടെ വിപണനത്തിനായി KVK- SEVAFARM മൊബൈൽ ആപ്പ്.

മഞ്ഞപ്ര : കൃഷിഭവന്റെയും, മഞ്ഞപ്ര കർഷക വിപണന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഫിസാറ്റ് മൂക്കന്നൂർ സാങ്കേതിക വിഭാഗം രൂപകല്പന ചെയ്ത KVK- SEVAFARM എന്ന മൊബൈൽ ആപ്പിന്റെ ഉദ്‌ഘാടനം മഞ്ഞപ്ര പുളിക്കത്തേമാലി കാർഷിക വിപണന കേന്ദ്രത്തിൽ വച്ചു നടന്നു. കാർഷീക ഉത്പന്നങ്ങൾ ഓൺ ലൈൻ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് മൊബൈൽ ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ ചെയർമാൻ KVK മഞ്ഞപ്ര അധ്യക്ഷനായിരുന്നു. ഷിമിത്ത് പി.ആർ ചെയർമാൻ FlSAT മൊബൈൽ ആപ്പ് ജനങ്ങൾക്കായി സമർപ്പിച്ചു. ഹണി ഷൈജു ഇൻസ്‌ട്രുമെന്റേഷൻ ഡിപ്പാർട്മെന്റ് FlSAT, ബാവു ഓ.എച്ച് കൃഷി ഓഫീസർ മഞ്ഞപ്ര, ഡോ. മനോജ് ജോർജ് പ്രിൻസിപ്പാൾ FISAT, ഡോ. സി. ഷീല വൈസ് പ്രിൻസിപ്പാൾ FISAT, ജേക്കബ് മഞ്ഞളി വാർഡ് മെമ്പർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ടിറ്റോ കോലഞ്ചേരി.

LifeKochi Web Desk | March 20, 2023, 8:19 p.m. | Manjapra