.

മരട്: KPCC മൈനോറിറ്റി സെൽ ബ്ലോക്ക് മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ടാലന്റ് 2022 വിദ്യാഭ്യാസ അവാർഡ്ദാന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.

മരട്: നെട്ടൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് KPCC നിർവാഹക സമിതി അംഗവുമായ കെ ബി മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിയാദ് കണവത്തു അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാരാജാസ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡാ കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു നഗരസഭാ വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, ആന്റണി കളരിക്കൽ, സി വിജയൻ, റിയാസ് കെ മുഹമ്മദ്, പി പി സന്തോഷ്, നജീബ് താമരക്കുളം, മിനി ഷാജി, മോളി ഡെന്നി, ജയ, ജോസഫ് , പി എ നിസാർ, സിദ്ദിഖ് കെ എം, ബെൻഷാദ് നടുവില് വീട്, ജേക്കബ് ഹഡ്സൺ. സുനീർ പി എ, സിജീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ച് മുഹ്സിന റഷീദ് നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | Aug. 13, 2022, 3:15 p.m. | Maradu