.

മരട് : വീണ്ടും അജിതാ നന്ദകുമാർ മരട് നഗരസഭ പതിമൂന്നാം വാർഡിൽ നിന്നും ഒരു വോട്ടിന് വിജയിച്ചു.

മരട് : കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മരട് നഗരസഭ 13 ആം ഡിവിഷനിൽ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അജിതാ നന്ദകുമാർ ഒരു വോട്ടിന് വിജയിച്ചിരുന്നു. എന്നാൽ എതിർ സ്ഥാനാർത്ഥിയായ എൻഡിഎ-ബിജെപി സ്ഥാനാർത്ഥി ശിവപ്രസാദ് മുനിസിപ്പൽ കോടതിയിൽ നൽകിയ ഹർജിയിൽ ഇന്ന് വിധി വരികയുണ്ടായി. യുഡിഎഫ് സ്ഥാനാർത്ഥി തന്നെ വീണ്ടും ഒരു വോട്ടിന് ജയിച്ചതായി വന്ന വിധിയിൽ കോൺഗ്രസ് പ്രവർത്തകർ മരടിൽ ആഹ്ലാദപ്രകടനം നടത്തി. ആഹ്ലാദപ്രകടനം മരട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി ഇ വിജയൻ, അജിത നന്ദകുമാർ, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനില സിബി, ഡിസിസി ജനറൽ സെക്രട്ടറി ആർ കെ സുരേഷ് ബാബു, നഗരസഭ കൗൺസിലർമാർ, മഹിളാ കോൺഗ്രസ് പ്രവർത്തകർ, പോഷക സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ശിവ പ്രസാദ് BJP-NDA സ്ഥാനാർത്ഥി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | March 6, 2023, 11:27 p.m. | Maradu