.

മരട് : വൈദ്യുതി ലഭിക്കാൻ സേവ്യർ - ത്രേസ്യ ദമ്പതിമാർ കാത്തിരുന്നത് നീണ്ട 57 വർഷം...

മരട് : നിരവധി സമരങ്ങൾക്ക് ശേഷം കൊച്ചിൻ കോർപ്പറേഷൻ 58-ാം ഡിവിഷനിൽ കഴിഞ്ഞ 57 വർഷമായി വെള്ളവും വെളിച്ചവും ലഭിക്കാത്ത സേവ്യർ - ത്രേസ്യ ദമ്പതിമാരുടെ വീട്ടിലേക്ക് ഇന്ന് വൈദ്യുതി എത്തി. കഴിഞ്ഞ 57 വർഷമായി നിരവധി ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും പരിസരവാസികളും നാട്ടിലെ ജനങ്ങളും റസിഡൻസ് അസോസിയേഷനും പൗരസമിതി അടക്കമുള്ള വലിയൊരു ജനാവലി തന്നെ ഈ ദമ്പതിമാരുടെ വീട്ടിലേക്ക് വൈദ്യുതി ലഭിക്കുന്നതിന് കഠിനപരിശ്രമത്തിൽ ആയിരുന്നു. കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 58-ാം കൗൺസിലറുടെ നേതൃത്വത്തിൽ തേവര കെഎസ്ഇബിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മോളിജയും, അസിസ്റ്റന്റ് എൻജിനീയർ ജിഫ്രി യുടെയും നേതൃത്വത്തിൽ ലൈൻ വലിച്ചു വൈദ്യുതി നൽകി. കൗൺസിലർ ബെൻസി ബെന്നിയുടെയും, തേവര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഈ വിവരം എംപി ഹൈബി ഈഡനെ അറിയിക്കുകയും അദ്ദേഹം ഉടൻ തന്നെ കെ.എസ്.ഇ.ബിയുടെ മേലുദ്യോഗസ്ഥർക്ക് ആ കുടുംബത്തിനു എത്രയും വേഗം കാര്യങ്ങൾ പരിശോധിച്ചു വൈദ്യുതി നൽകാൻ വേണ്ട നിർദേശം നൽകുകയും ചെയ്തു. അതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ തേവര സെക്ഷൻ ഓഫീസിൽ നിന്നും എഞ്ചിനീയറും മറ്റു ഉദ്യോഗസ്ഥരും ആ ഭവനം സന്ദർശിക്കുകയും അവരുടെ കയ്യിലുള്ള രേഖകൾ വാങ്ങി എത്രയും വേഗം വൈദ്യുതി നൽകുവാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. അതിന്റെ ഭാഗമായി കെ.എസ്.ഇ.ബി തന്നെ അവരുടെ ഭവനത്തിൽ വയറിങ് നടത്തുകയും ചെയ്തു. കുടുംബനാഥ ത്രേസ്യ വൈദ്യുതിഎത്തിക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾ കൗൺസിലർ ബെൻസി ബെന്നി, ജെഫ്രി (എ. ഇ) കെ എസ് ഇ ബി തേവര, മോളിജ (അസിസ്റ്റന്റ് എ.ഇ) ഗൃഹനാഥ വത്സ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കു വെച്ചു. വാർത്തയുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ

LifeKochi Web Desk | May 12, 2022, 5:54 p.m. | Maradu