.

മട്ടാഞ്ചേരി: മട്ടാഞ്ചേരി ഗവൺമെൻ്റ് ജി.എൽ.പി.സ്ക്കൂളിൽ 'വൃദ്ധി' എന്ന പേരിൽ സേവന പ്രവർത്തനങ്ങൾ തുടങ്ങി

മട്ടാഞ്ചേരി: എറണാകുളം സെൻ്റ്. ആൽബർട്ട്സ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് (ഓട്ടോണമസ്) വിദ്യാർത്ഥികൾ മട്ടാഞ്ചേരി ഗവൺമെൻ്റ് ജി.എൽ.പി.സ്ക്കൂളിൽ 'വൃദ്ധി' എന്ന പേരിൽ രണ്ട് ദിവസത്തെ സേവന പ്രവർത്തനങ്ങൾ തുടങ്ങി. സത്വ എന്ന സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി എത്തിയ കുട്ടികൾ ക്ലാസ് മുറികളും ബഞ്ചും ഡസ്ക്കും പെയിൻ്റ് ചെയ്യുകയും സ്ക്കൂൾ പരിസരം വൃത്തിയാക്കി പച്ചക്കറി തോട്ടം നിർമ്മിക്കുകയും ചെയ്തു. നഗരസഭാ കൗൺസിലർ കെ എ മനാഫ്, ഹെഡ്മിസ്ട്രസ് സുനിത സി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫ്രാൻസിസ് എം സി, എൻ എസ് എസ് വോളന്റിയർ സെക്രട്ടറി ആർഷ സെബാസ്റ്റ്യൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ.

LifeKochi Web Desk | Dec. 28, 2021, 9:05 p.m. | Mattanchery