.

നെടുമ്പാശ്ശേരി : മാതൃഭൂമി ദിനപത്രത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം സിയാൽ കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായ് വിജയൻ ഉദ്‌ഘാടനം ചെയ്തു.

നെടുമ്പാശ്ശേരി : ചെയർമാനും മാനേജിംങ് എഡിറ്ററുമായ പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര വാർത്ത വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ മുഖ്യാതിഥിയായി. വ്യവസായ വകുപ്പു മന്ത്രി പി രാജീവ്, റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പി മാരായ ജെബി മേത്തർ, ബെന്നി ബഹനാൻ, ജോസ് കെ മാണി, എം എൽ എ അൻവർ സാദത്ത് സാഹിത്യകാരന്‍ സി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി അരനൂറ്റാണ്ട് തികച്ച മാതൃഭൂമി ഏജന്റുമാരെ ആദരിച്ചു. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി വി നിധീഷ് നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | March 18, 2023, 10:39 p.m. | Nedumbassery