.

നെല്ലിക്കുഴി : "ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗമായ് കുംടുംബശ്രീ CDS JLG ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ 50 സെൻ്റ് സ്ഥലത്ത് വിവിധ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു.

നെല്ലിക്കുഴി : ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും നടത്തുന്ന സംസ്ഥാന കൃഷിവകുപ്പിൻ്റെ 'ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായ് പതിമൂന്നാം വാർഡ് കുംടുംബശ്രീ CDS JLG ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ 50 സെൻ്റ് സ്ഥലത്ത് വിവിധ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു. വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് പി.എം.മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലീം, മെമ്പർമാരായ സീന എൽദോ, ബീന ബാലചന്ദ്രൻ , ഷഹന അനസ്സ്, ഷാഹിദ ഷംസുദ്ദീൻ, കെ.കെ.നാസ്സർ, കൃഷി ഓഫീസർ ജിജി ജോബ്, കൃഷി അസിസ്റ്റൻ്റ് റഷീദ്, CDS മെമ്പർ സാറാ മൊയ്തു, അബ്ദുൽ ഖാദർ പണ്ടാരത്തുംകുടി, കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബിൻ.

LifeKochi Web Desk | July 4, 2022, 2:18 p.m. | Nellikuzhy