.

നോർത്ത് പറവൂർ : "മാർതോമായും കോട്ടക്കാവും" എന്ന ടൈറ്റിലിൽ ദൃശ്യകലാവിരുന്നൊരൊക്കി കോട്ടക്കാവിലെ കലാകാരന്മാർ.

നോർത്ത് പറവൂർ : "മാർതോമായും കോട്ടക്കാവും" എന്ന ടൈറ്റിലിൽ വിവിധ കലാരൂപങ്ങളായ കഥാ പ്രസംഗം, വില്ലടിച്ചാംപാട്ട്, ചവിട്ടുനാടകം. ദൃശ്യാവതരണം, നൃത്ത രൂപങ്ങൾ, മാർഗ്ഗം കളി തുടങ്ങിയവ കോർത്തിണക്കി പതുമയാർന്ന ദൃശ്യ വിരുന്നൊരുക്കി പറവൂർ കോട്ടക്കാവ് ഇടവകയിലെ കലാകാരന്മാർ. ബോസ്ക്കോ പയ്യപ്പിള്ളിയുടെ സംവിധാനത്തിൽ സൈമൺ പള്ളിപ്പാട്ട്, അഗസ്റ്റിൻ കുരിശിങ്കൽ, സുധൻ വാച്ചാക്കൽ, ബിനു കളപറമ്പത്ത് എന്നിവർ രചനയും തിരക്കഥയും, സംഗീതവും നൽകി. ഫൊറൊന വികാരി മോൺ. ആന്റണി പെരുമായൻ ഉൽഘാടനം ചെയ്തു. ബോസ്ക്കോ പയ്യപ്പിള്ളി, കൈക്കാരൻ ഡെയ്സൻ ആനത്താഴത്ത് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 4, 2022, 7:17 p.m. | Paravoor North