.

നോർത്ത് പറവൂർ : ഇൻഫൻറ് ജീസസ് പബ്ളിക്ക് സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പ്രോഗ്രാം നടന്നു.

നോർത്ത് പറവൂർ : പറവൂർ ഇൻഫന്റ് ജീസസ്സ് പബ്ളിക് സ്ക്കൂളിൽ കെ.ജി.വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ഡേ പ്രോഗ്രാം നടന്നു. ഡോ. ഉമാ ലക്ഷ്മി ദാമോദർ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെസി റോസ് അദ്ധ്യക്ഷയായി. പറവൂർ യാക്കോബായ പള്ളി വികാരി ഫാ. വിനോജ് മാത്യു പാലത്തിങ്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ സ്മിത ജോസ്, നഗരസഭ കൗൺസിലർ ലൈജി ബിജു, പി.ടി.എ പ്രസിഡന്റ് സി.കെ ജയദാസ് , സിസ്റ്റർ ദീപ്തി, ജിജി ബിജോയ്, നതാഷ നിധിൻ ,എസ്. സ്വാതി, നീരജ ഗോപകുമാർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | March 18, 2023, 10:56 p.m. | Paravoor North