NEWS
.
നോർത്ത് പറവൂർ : കെ.വി.വി. ഇ.എസ് നേതൃത്വ പരിശീലന ക്യാമ്പ് നടത്തി.
നോർത്ത് പറവൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറവൂർ നിയോജക മണ്ഡലം നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്ട്രോങ്ങ് ലീഡർ സിന്ദു സൂരജ് ക്ലാസ് നയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എൽ ഷാറ്റോ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, എൻ.എസ് ശ്രീനിവാസ്, വി.വി. സരസൻ, ജില്ലാ സംസ്ഥാന നേതാക്കളായ പി.ബി പ്രമോദ്, കെ.ടി. ജോണി, ജിമ്മി ചക്യാത്ത്, കെ.ഗോപാലൻ, സുബൈദ നാസർ, സുനിത വിനോദ്, ടി.ശാന്തമ്മ, വിനോദ് ബേബി എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.
LifeKochi Web Desk | March 20, 2023, 4:51 p.m. | Paravoor North