.

നോർത്ത് പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി.

നോർത്ത് പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ പതാക ഉയർത്തി. പറവൂർ നഗരസഭ ചെയർപേഴ്സൻ പ്രഭാവതി ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. PTA പ്രസിഡന്റ് കെ.ബി സുഭാഷ് അദ്ധ്യക്ഷനായി. SNDP പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ വി.ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ.ബിജു, വാർഡ് കൗൺസിലർ ഷൈനി രാധാകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ എം.എസ് പ്രീതി, അസി. ഓഫീസർ റീനു ജോൺ, എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Aug. 12, 2022, 10:31 p.m. | Paravoor North