.

നോർത്ത് പറവൂർ : വി.യൗസേഫ് പിതാവിന്റെ ഊട്ടു തിരുന്നാൾ കെടാമംഗലം വി. ജോൺ മരിയ വിയാനി പള്ളിയിൽ ആഘോഷപൂർവം കൊണ്ടാടി.

നോർത്ത് പറവൂർ : കെടാമംഗലം സൗത്ത് വിശുദ്ധ ജോൺ മരിയ വിയാനി ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുന്നാൾ ആഘോഷിച്ചു. നൂറ് കണക്കിന് ആളുകൾ നേർച്ചസദ്യയിൽ പങ്കെടുത്തു. തിരുന്നാളിന് തുടക്കമായി കോട്ടപ്പുറം മതബോധന ഡയറക്ടർ ഫാ.ജോയി സ്രാമ്പിക്കൽ കൊടികയറ്റി. തുടർന്ന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ. പ്രജോഷ് ഐ.വി.ഡി മുഖ്യ കാർമ്മികനായി. ഫാ.സേവ്യർ തറമേൽ വചന പ്രഘോഷണം നടത്തി. തുടർന്ന് ഭക്ഷണം ആശീർവദിച്ച് തിരുക്കുടുബത്തിന്റെ ഓർമ്മയിൽ ഒരു കുടുംബത്തിന് നേർച്ചസദ്യ വിളമ്പി. തുടർന്ന് ഊട്ട് സദ്യ നടന്നു. വികാരി ഫാ. ആൽബി കോണോത്ത്, ജനറൽ കൺവീനർ സാബു മാർട്ടിൻ കല്ലറക്കൽ എന്നിവർ വിശേഷങ്ങൾ പങ്കു വച്ചു. കൈക്കാരന്മാരായ മിഥുൻ ക്ലീറ്റസ്, ജോർജ്ജ് പൈലി എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | March 19, 2023, 8:07 p.m. | Paravoor North