.

നോർത്ത് പറവൂർ : എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് സമാപിച്ചു.

നോർത്ത് പറവൂർ : എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് സമാപിച്ചു. പിടിഎ പ്രസിഡണ്ട് കെ ബി സുഭാഷ് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സി കെ ബിജു സ്വാഗതം പറഞ്ഞു സമാപന സമ്മേളനം സ്കൂൾ മാനേജർ സി എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് കമ്മിറ്റി അംഗം ഡി ബാബു മുഖ്യപ്രഭാഷണം നടത്തി. ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ് മുഖ്യാതിഥിയായി. ഇൻറർനാഷണൽ കോച്ച് യോഗ്യത നേടിയ ടി ആർ ബെന്നി കായിക പ്രവർത്തനങ്ങൾ നിത്യ ജീവിതത്തിൽ എന്ന വിഷയത്തെപ്പറ്റി ക്ലാസുകൾ നയിച്ചു . കമ്യൂണിറ്റി പോലീസ് ഓഫീസറായ സി ആർ ഭാഗ്യരാജ് നന്ദി പ്രകാശിപ്പിച്ചു. അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ടി ആർ രമ്യ ക്യാമ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ സി.കെ ബിജു, കേഡറ്റുകളായ അൽനാ ജോബി, ഋഷികേശ് എന്നിവർ ക്യാമ്പ് വിശേഷങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 25, 2022, 9:20 p.m. | Paravoor North