.

നോർത്ത് പറവൂർ : 1983 SSLC ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർഥികളും പഠിപ്പിച്ചിരുന്ന അദ്ധ്യാപകരും സ്കൂളിൽ ഒത്തുകൂടി .

നോർത്ത് പറവൂർ: പറവൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 1983 എസ്.എസ്.എൽ.സി. ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർഥികളും പഠിപ്പിച്ചിരുന്ന അദ്ധ്യാപകരും സ്ക്കൂളിൽ പരസ്പരം വിശേഷങ്ങൾ പങ്കുവച്ച് ഒത്തുകൂടി. എം.ബി രാജമ്മ ടീച്ചർ കേക്ക് മുറിച്ച് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കെ കെ കൊച്ചുകുട്ടി സാർ, രവിസാർ, മേരി ടീച്ചർ, സിസിലി ടീച്ചർ, ഹെഡ്മിസ്ട്രസ് വി ആർ ലൗലി , PTA പ്രസിഡന്റ് കെ എ സാദത്ത് എന്നിവർ സംസാരിച്ചു. ഗുരുക്കന്മാരെ ആദരിക്കലും കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 23, 2022, 2:47 p.m. | Paravoor North