.

പച്ചാളം: താറാവിന്റെ കൂട്ടിൽ കയറിയ മലമ്പാമ്പിനെ പിടികൂടി

പച്ചാളം: എസ്. ആർ. എം റോഡ് അച്ഛൻവീട് ലെയിനിൽ സെബാസ്റ്റിയന്റെ വീട്ടിൽ വളർത്തുന്ന താറാവിന്റെ കൂട്ടിൽ കയറിയ മലമ്പാമ്പിനെ പിടിച്ചു. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനനുസരിച്ച് അവർ വന്ന് പിടി കൂടുകയായിരുന്നു. നഗരസഭ 73-ാം ഡിവിഷൻ കൗൺസിലർ മിനി വിവേര നേരിട്ടെത്തി കാര്യങ്ങളുടെ സ്ഥിതി വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. ഇപ്പോൾ മൂന്നാമത്തെ തവണയാണ് മലമ്പാമ്പിന്റെ ശല്യം ഉണ്ടാവുന്നത് എന്ന് സമീപവാസികളായ ദീപു, മനോജ് എന്നിവർ പറഞ്ഞു. വീട്ടുടമ സെബാസ്റ്റ്യൻ ചേട്ടൻ വിശദ വിവരങ്ങൾ ലൈഫ് കൊച്ചിയോട് പങ്കു വെക്കുന്നു.

LifeKochi Web Desk | Oct. 2, 2021, 11:55 p.m. | Pachalam