.

പച്ചാളം: പച്ചാളത്തെ ഡിവിഷൻ കൗൺസിലർ മിനി വിവേരയുടെ നേതൃത്വത്തിൽ പഠനോപകരണം വിതരണം ചെയ്തു .

പച്ചാളം: കൊച്ചിൻ കോർപ്പറേഷൻ 73-ാം ഡിവിഷനായ പച്ചാളത്തെ ഡിവിഷൻ കൗൺസിലർ മിനി വിവേരയുടെ നേതൃത്വത്തിൽ ഡിവിഷനിലെ സുമനസുകളുടെയും കൊച്ചി സ്മാർട്ട് സമിതി ലയൺസ് ക്ലബുമായി സഹകരിച്ച് ഡിവിഷനിലെ നൂറോളം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, കുടിവെള്ള കുപ്പി, പേന, പെൻസിൽ, സ്കെയിൽ, കുട, റെയിൽ കോട്ട്, എന്നിവയാണ് വിതരണം ചെയ്തത്. പച്ചാളം പൊതുശ്മശാനത്തിന് സമീപമുള്ള പി.ജെ ആൻ്റണി സംസ്കാരിക കേദ്രത്തിൽ വെച്ച് നടന്ന പഠനോപകരണങ്ങളുടെ വിതരണോദ്‌ഘാടനം എറണാകുളം MLA T.J വിനോദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ മിനി വിവേര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നൂന്യ പക്ഷ സെൽ മുൻ ബ്ലോക്ക് പ്രസിഡൻ്റ് പി.ബി. ഫ്രാൻസിസ് സ്വാഗതവും കൊച്ചിൻ സ്മാർട്ട് സമിതി ലയൺസ് ക്ലബ് പ്രസിഡൻ്റ് വി.എസ്. സ്വാമിനാഥൻ നന്ദിയും പറഞ്ഞു. ജോസഫ് തച്ചുതറ, ലാക്സൺ ജോസഫ്, അഗസ്റ്റിൻ, കാസ്മി വിവേര, ഷാജി എന്നിവരും പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | July 4, 2022, 10:25 p.m. | Pachalam