.

പച്ചാളം : എറണാകുളം ജില്ലാ മുൻ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ വടുതല പുത്തൻ വീട്ടിൽ അഡ്വ. പി ആർ ലെസ്ലി സ്റ്റീഫൻ (67) അന്തരിച്ചു.

പച്ചാളം : വടുതല ഡോൺ ബോസ്കോ യുവജന കേന്ദ്രം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ലെസ്ലി സ്റ്റീഫൻ പിന്നീട് വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി. അഭിഭാഷകവൃത്തിക്കൊപ്പം പൊതുപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം മുൻപ് 31-ാം ഡിവിഷനിൽ നിന്നുള്ള കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ കാലയളവിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസി ഡൻറുമായിരുന്നു. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ പരേതനായ പി ജെ റോക്കിയുടെയും പരേതയായ ട്രീസയുടെയും മകനാണ്. ഭാര്യ: കോട്ടയത്തെ പുല്ലുകാട്ട് കുടുംബാംഗവും മുൻ സീനിയർ ഗവ. പ്ലീഡറുമായ അഡ്വ. ലില്ലി ലെസ്ലി. മക്കൾ: രാഹുൽ (ഓസ്ട്രേലിയ), അഡ്വ. രേഷ്മ (ബഹ്റൈൻ) മരുമക്കൾ: റീമ (ഓസ്ട്രേലിയ), ബിനീഷ് (ബഹ്റൈൻ), സംസ്കാരം പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ നടന്നു. ഹൈബി ഈഡൻ എംപി, മുഹമ്മദ് ഷിയാസ് പ്രസിഡൻ്റ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി, ഡൊമനിക് പ്രസൻറ്റേഷൻ മുൻ മന്ത്രി, മിനി വിവേര കൗൺസിലർ 73-ാം ഡിവിഷൻ കൊച്ചിൻ കോർപ്പറേഷൻ, ഹെൻട്രി ഓസ്റ്റിൻ കൗൺസിലർ 31-ാം ഡിവിഷൻ കൊച്ചിൻ കോർപ്പറേഷൻ, ഫാ.സെബാസ്റ്റിൻ കളമ്പാടൻ മുൻ അഡ്മിനിസ്ട്രേറ്റർ ഡോൺ ബോസ്കോ വടുതല, സി ജെ ജോർജ് പ്രസിഡൻ്റ് വടുതല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി, അഡ്വ. ജോയി ജോർജ് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ അന്തരിച്ച ലെസ്ലി സ്റ്റീഫന്റെ വിയോഗത്തിൽ അനുശോചിച്ചു. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | July 14, 2022, 11:02 p.m. | Pachalam